അന്വേഷണം സിനിമാ മാഫിയയിലേയ്ക്കും.. ഫൈസൽ ഫരീദിന്റെ സിനിമാ ബന്ധങ്ങൾ പരിശോധിക്കാനൊരുങ്ങി എൻ ഐ എ:
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമെന്ന് സൂചന. ഫൈസലിന്റെ ഉന്നത ബന്ധങ്ങൾ പരിശോധിക്കുന്ന കേന്ദ്ര ഏജൻസികൾ ഇയാളുടെ സിനിമാ ബന്ധങ്ങളും പരിശോധിക്കുമെന്നാണ് വിവരം.
സ്വര്‍ണക്കടത്തിലെ പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സിനിമ നിർമ്മാണത്തിലും വിനിയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സിനിമാ മാഫിയക്ക് ഇത്തരത്തിൽ ഫണ്ടിംഗ് ഉള്ളതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഒരു പ്രമുഖ യുവനടനെ രക്ഷിക്കാൻ ഈ സംഘം അരയും തലയും മുറുക്കി രംഗത്ത് വന്നതും വിവാദമായിരുന്നു.
2019ൽ പുറത്തിറങ്ങിയ ഒരു പ്രമുഖ സംവിധായകന്റെ ചിത്രത്തിന് പണം മുടക്കിയത് ഫൈസൽ ഫരീദാണെന്ന് ഒരു മാദ്ധ്യമത്തിൽ വാർത്ത വന്നിരുന്നു. ഈ സംവിധായകന്റെ ഭാര്യ പ്രമുഖ നടിയാണ്. ഇവർ അഭിനയിച്ച ഒരു തെലുങ്ക് സിനിമയുടെ മലയാളം പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നു സത്കാരത്തില്‍ ഫൈസല്‍ എത്തിയിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംവിധായകന്റെ ചിത്രത്തിനായി ഏഴ് കോടിയോളം രൂപ ഫൈസൽ മുടക്കിയതായാണ് റിപ്പോർട്ട്.
ഫൈസൽ ഫരീദിന്റെ സിനിമാ ബന്ധങ്ങളെ കേന്ദ്രീകരിച്ച് നീളുന്ന അന്വേഷണം മലയാള സിനിമയിലെ മതതീവ്രവാദ- സ്വർണ്ണക്കടത്ത് മാഫിയയും ഇടത് ബുദ്ധിജീവികളും തമ്മിലുള്ള ദേശവിരുദ്ധ അവിശുദ്ധ ബന്ധം തുറന്നു കാട്ടുമെന്ന സൂചനയാണ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കു വെക്കുന്നത്.news courtesy..BI