ഭൂമി പൂജാ ക്ഷണത്തില്‍ മനം നിറഞ്ഞ് ഇഖ്ബാല്‍ അന്‍സാരി, മുഹമ്മദ് ഷറീഫ്, സുഫര്‍ അഹമ്മദ് ഫറൂഖി എന്നിവര്‍;എല്ലാം രാമഭഗവാന്റെ ഇച്ഛയെന്ന് :

ഭൂമി പൂജാ ക്ഷണത്തില്‍ മനം നിറഞ്ഞ് ഇഖ്ബാല്‍ അന്‍സാരി, മുഹമ്മദ് ഷറീഫ്, സുഫര്‍ അഹമ്മദ് ഫറൂഖി എന്നിവര്‍;എല്ലാം രാമഭഗവാന്റെ ഇച്ഛയെന്ന് :

ഭൂമി പൂജാ ക്ഷണത്തില്‍ മനം നിറഞ്ഞ് ഇഖ്ബാല്‍ അന്‍സാരി, മുഹമ്മദ് ഷറീഫ്, സുഫര്‍ അഹമ്മദ് ഫറൂഖി എന്നിവര്‍;എല്ലാം രാമഭഗവാന്റെ ഇച്ഛയെന്ന് :

ഭൂമിപൂജയില്‍ ഞാന്‍ പങ്കെടുക്കണമെന്നത് ഭഗവാന്‍ രാമന്റെ ആഗ്രഹം. തീര്‍ച്ചയായും രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയില്‍ പങ്കെടുക്കും. അതിലേക്ക് എന്നെ ക്ഷണിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഭൂമിപൂജയില്‍ പങ്കെടുക്കുന്ന നമ്മുടെ പ്രധാനമന്ത്രിയ്ക്ക് ഞാന്‍ രാംനാമിയും (രാമനാമം ആലേഖനം ചെയ്ത പട്ട്) രാമചരിതമാനസവും സമ്മാനമായി നല്‍കും’. പറയുന്നത് മറ്റാരുമല്ല. രാമജന്മഭൂമിയ്ക്ക് വേണ്ടി കേസുനടത്തിയ അന്യായക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിയാണ്. ‘കേസു കഴിഞ്ഞു. സുപ്രീം കോടതി കേസ് ക്ഷേത്രത്തിനായി നല്‍കി വിധി പുറപ്പെടുവിച്ചു. അത് രാമന്റെ ആഗ്രഹമാണ്. അതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു’ അദ്ദേഹം പറഞ്ഞു.

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നേരിട്ട് തന്നെ രാമജന്മഭൂമി കേസിലെ അന്യായക്കാരായ ഇഖ്ബാല്‍ അന്‍സാരിയെ ഭൂമിപൂജാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ‘ഞാന്‍ സാധുക്കളേയും സന്യാസിമാരേയും ബഹുമാനിക്കുന്നു. ഇത് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ആഗ്രഹമാണ്. എന്നെ അവര്‍ ക്ഷണിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഞാന്‍ ഭൂമിപൂജയില്‍ പങ്കെടുക്കും’ അദ്ദേഹം അറിയിച്ചു.

ഇഖ്ബാല്‍ അന്‍സാരിയുടെ പിതാവ് ഹാഷിം അന്‍സാരിയായിരുന്നു യഥാര്‍ത്ഥ അന്യായക്കാരന്‍. 2016ല്‍ തന്റെ 95 ആമത്തെ വയസ്സില്‍ അദ്ദേഹം ചരമമടഞ്ഞു. അങ്ങനെയാണ് മകന്‍ ഇഖ്ബാല്‍ അന്‍സാരി പിതാവിന്റെ കേസ് ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതില്‍ നിന്ന് ഇഖ്ബാല്‍ അന്‍സാരി പിന്മാറിയിരുന്നു. തര്‍ക്കം ഒഴിഞ്ഞു. ഇനി അതില്‍ അനാവശ്യ തടസ്സങ്ങളുന്നയിക്കുന്നതില്‍ കാര്യമില്ല. അദ്ദേഹം പറയുന്നു.
ശ്രീ ഇഖ്ബാല്‍ അന്‍സാരിയെക്കൂടാതെ മുസ്ലീം സമുദായത്തില്‍ നിന്ന് പത്മശ്രീ ജേതാവായ മുഹമ്മദ് ഷറീഫ് എന്ന എണ്‍പത് വയസ്സായ സാമൂഹ്യപ്രവര്‍ത്തകനേയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാനേയും ചടങ്ങിലേക്ക് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മുഴുവന്‍ സഞ്ചരിച്ച് അനാഥമായ മൃതദേഹങ്ങള്‍ അതാത് മതാചാര പ്രകാരം സംസ്‌കരിക്കുന്ന ജോലി സ്വയം ഏറ്റെടുത്ത സാമൂഹ്യപ്രവര്‍ത്തകനാണ് പത്മശ്രീ മുഹമ്മദ് ഷറീഫ്.

തന്റെ മകന്റെ മൃതദേഹം ആരും ഏറ്റെടുക്കാനില്ലാതെ ആളറിയാതെ വഴിയില്‍ക്കിടന്നുപോയ സംഭവത്തിനു ശേഷം അങ്ങനെ ഇനി ആര്‍ക്കും സംഭവിക്കരുത് എന്ന് നിശ്ചയിച്ചാണ് സൈക്കിള്‍ നന്നാക്കുന്ന ജോലി ചെയ്തിരുന്ന അദ്ദേഹം പരിമിതമായ സ്വന്തം സമ്പാദ്യം മുടക്കി ഈ പ്രവര്‍ത്തനം തുടങ്ങിയത്. ‘അയോദ്ധ്യാവാസികളായ അനേകം പാവങ്ങളുടെ അന്ത്യക്രീയകള്‍ ശ്രീ മുഹമ്മദ് ഷെരീഫ് മതഭേദമില്ലാതെ നടത്തിക്കൊടുത്തിട്ടുണ്ട്. സമൂഹത്തിനായി അദ്ദേഹത്തിന്റെ സേവനവും ത്യാഗവും വിലയറ്റതാണ്’. ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചന്‍പത് റായി അറിയിച്ചു.

ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ അഹമ്മദ് ഫറൂഖിയും ചടങ്ങില്‍ പങ്കെടുക്കും. ഇഖ്ബാല്‍ അന്‍സാരിക്ക് പുറമേ രാമജന്മഭൂമി കേസിലെ പ്രധാന അന്യായക്കാരനായിരുന്നു ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ അഹമ്മദ് ഫറൂഖി. രാമജന്മഭൂമി വിട്ടുകൊടുക്കുന്നതിലൂടെ ലഭിക്കുന്ന അഞ്ചേക്കര്‍ സ്ഥലത്ത് മസ്ജിദ് നിര്‍മ്മിക്കാനുള്ള പതിനഞ്ചംഗ കമ്മിറ്റിയുടെ തലവനുമാണ് സുഫര്‍ അഹമ്മദ് ഫറൂഖി.

രാംലല്ലയുടെ പുണ്യഗേഹനിര്‍മ്മാണത്തിനുള്ള മുഹൂര്‍ത്തമാഗതമായപ്പോള്‍ അത്ഭുതമെന്ന പോലെ, സൂര്യനുദിക്കുമ്പോള്‍ കാര്‍മേഘങ്ങളകലുന്ന പോലെ എതിരാളികളുടെ മനസ്സിലെ അവസാന വിദ്വേഷം പോലും അലിഞ്ഞില്ലാതാകുന്ന കാഴ്ചയാണുണ്ടാകുന്നത്. നൂറ്റാണ്ടുകളായി ഭാരതത്തെ ബാധിച്ച അടിമത്തത്തിന്റെ അവസാന കറ കഴുകിക്കളയാനുള്ള യുഗ നിമിഷം ആഗതമാകുമ്പോള്‍ കണ്ണുകളെല്ലാം പുണ്യപാവനമായ അയോദ്ധ്യയിലേക്ക് നോക്കി മനസ്സുകളെല്ലാം താരകമന്ത്രത്താല്‍ മുഖരിതമാവുകയാണ്.courtesy:Brave india news