കരിപ്പൂര്‍ വിമാനാപകടം; എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ : മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി:
തിരുവനന്തപുരം : കോഴിക്കോട്… കരിപ്പൂർ വിമാനാപകടത്തെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ച് സംസാരിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
നിലവില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച് വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു.കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ.ജി അശോക് യാദവും എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.0495 2376901 എന്ന നമ്പറിൽ സംസ്ഥാന സർക്കാർ വിശദ വിവരങ്ങൾ അറിയാൻ ഹോട്ട് ലൈൻ തുറന്നിട്ടുണ്ട്.പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും മറ്റെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനും സംസ്ഥാന ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
2 Comments