അയോദ്ധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് മാധ്യമപ്രവർത്തകന്റെ ട്വിറ്റർ പോസ്റ്റ് : അറസ്റ്റ് ചെയ്ത് യു.പി പോലീസ്:
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തെ അവഹേളിച്ച് ട്വിറ്റർ പരാമർശം നടത്തിയ പത്രപ്രവർത്തകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.ഡൽഹിയിലെ മാധ്യമപ്രവർത്തകനായ പ്രകാശ് കനോജിയയെയാണ് വസതിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
അയോധ്യയിലെ രാമക്ഷേത്രത്തിൽ ദളിതരെയും ആദിവാസികളെയും ഒബിസിക്കാരെയും പ്രവേശിപ്പിക്കുകയില്ലെന്ന് ട്വിറ്ററിൽ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.ഹിന്ദു ആർമി നേതാവ് സുശീൽ തിവാരിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ചാണ് പ്രശാന്ത് പോസ്റ്റിട്ടത്. ലക്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐ ആർ പ്രകാരമാണ് അറസ്റ്റ്. courtesy..Brave india