‘എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ട് ; പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി:

‘എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ട് ;  പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി:

‘എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ട് ; പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി:

ഡൽഹി: കോടതിയലക്ഷ്യ കേസിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട ഹിയറിംഗ് മാറ്റി വെക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. താൻ ഒരു പുനപരിശോധന ഹർജി നൽകുന്നുണ്ടെന്നും അതു വരെ കാക്കണമെന്നുമുള്ള പ്രശാന്ത് ഭൂഷണിന്റെ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.

‘പൊതുതാത്പര്യ ഹർജികളിലെ പ്രശാന്ത് ഭൂഷണിന്റെ താത്പര്യം അംഗീകരിക്കുന്നു. എന്നാൽ എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ട്. താങ്കളും ഈ സംവിധാനത്തിന്റെ ഭാഗമാണ്. അത് മറക്കരുത്. നിങ്ങൾ എന്തർത്ഥത്തിലാണ് അത് ലംഘിച്ചത്?‘ ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.

അപമാനമരമായ പ്രസ്താവനകൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പിൻവലിച്ച് മാപ്പ് പറയാൻ പ്രശാന്ത് ഭൂഷൺ തയ്യാറായില്ലെങ്കിൽ നടപടി നേരിടാൻ തയ്യാറായിക്കൊള്ളാൻ കോടതി പ്രശാന്ത് ഭൂഷണിന് അന്ത്യശാസനം നൽകി. ശിക്ഷാവിധി പ്രസ്താവിക്കുന്നത് നിലവിലെ ബെഞ്ചിൽ നിന്ന് മാറ്റണമെന്ന ഭൂഷണിന്റെ അപേക്ഷയും സുപ്രീം കോടതി തള്ളി. അത്തരമൊരു കീഴ്വഴക്കം രാജ്യത്ത് നിലവിലില്ലെന്നും കോടതി വ്യക്തമാക്കി.courtesy..brave india