നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണ വേട്ട ; അടിവസ്ത്രത്തിൽ ഒളിപ്പിച്ച 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി:

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണ വേട്ട ; അടിവസ്ത്രത്തിൽ ഒളിപ്പിച്ച 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി:

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ്ണ വേട്ട ; അടിവസ്ത്രത്തിൽ ഒളിപ്പിച്ച 15 ലക്ഷം രൂപയുടെ സ്വർണം പിടികൂടി:

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 280 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ആയിട്ടുണ്ട്.

ദുബായില്‍ നിന്നു സ്വര്‍ണ്ണവുമായി എത്തിയ നാഗപട്ടണം സ്വദേശിയായ മുനിസ്വാമിയാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ ഏകദേശം 15 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു. 35 ലക്ഷം രൂപ വിലവരുന്ന 718 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.