ചരിത്ര വിധി…കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീം കോടതി:

ചരിത്ര വിധി…കോടതിയലക്ഷ്യ കേസിൽ  പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീം കോടതി:

ചരിത്ര വിധി…കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീം കോടതി:

ന്യൂഡൽഹി : വിപുലമായ മാനങ്ങളുള്ള ചരിത്ര വിധിയെന്നാണ് വിധിയെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം.കോടതിയലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി.സെപ്റ്റംബർ 15-നു മുമ്പ് പിഴയടക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.അല്ലാത്ത പക്ഷം മൂന്നു മാസം ജയിൽശിക്ഷ അനുഭവിക്കേണ്ടതായി വരും.മാത്രമല്ല, പിന്നീടുള്ള മൂന്ന് വർഷം അഭിഭാഷക വൃത്തി അനുഷ്‌ഠിക്കുന്നതിൽ നിന്നും വിലക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നാഗ്പൂരിൽ ഹാർലി ഡേവിഡ്സൺ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറു വർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചും പ്രശാന്ത് ഭൂഷൺ പോസ്റ്റ് ചെയ്ത ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാപ്പു പറയുകയാണെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകില്ലെന്ന് കോടതി പ്രശാന്ത് ഭൂഷണെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.അതിനെ തടർന്നാണ് അന്തിമ വിധിയുണ്ടായത്.