ഇന്ത്യ ദു:ഖിക്കുന്നു; പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി:
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയ്ക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . 2014 ൽ പ്രധാനമന്ത്രി പദവിയിലേയ്ക്ക് എത്തിയ ആദ്യ നാൾ അദ്ദേഹം നൽകിയ അനുഗ്രഹവും , പിന്തുണയും ഓർമ്മിച്ച മോദി പ്രണബ് മുഖർജിയുമായി നടത്തിയ കൂടിക്കാഴ്ച്ചകളെ കുറിച്ചും ട്വീറ്ററിൽ സൂചിപ്പിച്ചു.
പ്രണാബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഇന്ത്യ ദു:ഖിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വികസന പാതയില്‍ അദ്ദേഹം മായാത്ത മുദ്രയാണ് പതിപ്പിച്ചിരിക്കുന്നത്. മികച്ച രാഷ്ട്രതന്ത്രജ്ഞന്, പണ്ഡിതന് തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നു , ഓം ശാന്തി – പ്രധാനമന്ത്രി കുറിച്ചു . പ്രണബ് ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്നു പ്രണബ് . കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.courtesy..brave India news