ഇന്ത്യയ്ക്ക് കാവലായി ഇസ്രയേൽ കണ്ണ് ; ഒരേ സമയം 100 ലക്ഷ്യങ്ങൾ , 30,000 അടി ഉയരത്തിൽ പറന്നെത്തുന്ന ഫാൽക്കൺ അവാക്സ് ;
ഒരേ സമയം 100 ടാർഗറ്റുകൾ ട്രാക്ക് ചെയ്യാനും പകുതിയോളം എണ്ണത്തെ കുറിച്ച് തത്സമയ റിപ്പോർട്ട് നൽകാനും കഴിവുള്ളതാണ് ഇസ്രയേലിന്റെ ഫാൽക്കൺ അവാക്സ് . അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയെയും പാകിസ്താനെയും നേരിടാനുള്ള പുത്തൻ ആയുധമാണ് ഇന്ത്യയ്ക്ക് ഫാൽക്കൺ അവാക്സ് .ഇത് കൂടി ചേരുന്നതോടെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തിനു കരുത്ത് കൂടും.കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണു ഫാൽക്കൺ വാങ്ങുന്നതിന് ഇസ്രയേൽ അധികൃതരുമായി പുതിയ ചർച്ചകൾ നടത്തിയത്.
ശത്രുവിമാനങ്ങൾ, മിസൈലുകൾ, അതിർത്തിക്കപ്പുറത്തുള്ള സൈനികരുടെ നീക്കങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ ഫാൽകണ് കഴിയും .മിസൈൽ ഭീഷണികളെ നേരിടാനുള്ള ഫാൽക്കണിന്റെ കഴിവും അതിർത്തി വിന്യാസത്തിൽ നിർണായകമാണ്. ഭൂനിരപ്പിൽ നിന്ന് 40,000 അടി വരെ സ്കാൻ ചെയ്യാനുള്ള ശേഷിയോടെയാണു ഫാൽക്കൺ റഡാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് ഈ പരിധിയിലുള്ള ചലിക്കുന്ന എല്ലാ വസ്തുക്കളും ഫാൽക്കൺ റഡാർ സൂക്ഷ്മമായി വിലയിരുത്തും .
റഷ്യയുടെ ഇല്ല്യുഷിൻ -76 ട്രാൻസ്പോർട്ട് വിമാനത്തിലാണ് എഡബ്ല്യുഎസിഎസ് ഘടിപ്പിച്ചിരിക്കുന്നത്. ശത്രുവിന്റെ പോർവിമാനങ്ങളെയും ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഇവയ്ക്കു സാധിക്കും. ശത്രുസൈന്യത്തിന്റെ ഒരുക്കങ്ങളെ വിലയിരുത്തി തിരിച്ചടിക്കു തയാറെടുക്കാൻ സേനയെ സഹായിക്കുന്നു.ഇതിനെ ‘ആകാശത്തിലെ കണ്ണ്’ എന്നാണു വിളിക്കുന്നത്
വാസയോഗ്യമല്ലാത്ത ഭൂപ്രദേശം കാരണം റഡാർ യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയാത്ത വടക്കൻ അതിർത്തികളിലെ ഹിമാലയൻ പർവതനിരകളിൽ ഫാൽക്കൺ ഇന്ത്യയുടെ കണ്ണായി മാറും.courtesy