സാഹസികതയ്ക്ക് മുതിർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും’; പാകിസ്ഥാനു മുന്നറിയിപ്പ് നൽകി ബിപിൻ റാവത്ത്:
ഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ഏതെങ്കിലും തരത്തിലുള്ള സാഹസികതയ്ക്ക് പാകിസ്ഥാൻ മുതിർന്നാൽ ശക്തമായ തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുടെ ആക്രമണം കൈകാര്യം ചെയ്യാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടയിൽ പാകിസ്ഥാൻ സംഘർഷത്തിന് ഗൂഢാലോചന നടത്തുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നത്.. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതു പ്രകോപനവും കൈകാര്യം ചെയ്യാൻ ഇന്ത്യ പ്രാപ്തരാണെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.
ചൈനയുടെ ചില ആക്രമണാത്മക നടപടികൾ ഇന്ത്യ നിരീക്ഷിക്കുകയാണ്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യയുടെ കര,വ്യോമ, നാവിക സേനകൾ പ്രാപ്തരാണ്,” ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.