മുങ്ങുത്താഴുന്നവന് കച്ചിത്തുരുമ്പും രക്ഷാമാർഗം എന്നരീതിയിൽ ചൈനയുടെ പുതിയ തന്ത്രം; രാഹുലിനെ പ്രശംസിച്ച് ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ്:”
ബീജിംഗ്: ലഡാക്കിലെ സംഘർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി നേരിടുന്ന ചൈന പുതിയ തന്ത്രവുമായി രംഗത്ത്. രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ലേഖനം എഴുതിയിരിക്കുകയാണ് ചൈനീസ് മുഖ്യധാരാ പത്രമായ ഗ്ലോബൽ ടൈംസ്. ഇന്ത്യാ ഗവണ്മെന്റിനെതിരെ കോൺഗ്രസ്സ് ഉന്നയിച്ച ആരോപണങ്ങൾ ഏറ്റു പറഞ്ഞാണ് ചൈനീസ് മാദ്ധ്യമം രംഗത്ത് വന്നിരിക്കുന്നത്.
ഉഭയകക്ഷി കരാർ ലംഘിച്ച ചൈനയുടെ നടപടിയിൽ മോസ്കോയിൽ വെച്ച് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ചൈനയെ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഇനി ചൈനയുടെ യാതൊരു വിധ കള്ളക്കളികളും വിലപ്പോവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ചൈനയുടെ രാഹുൽ സ്തുതി എന്നത് ശ്രദ്ധേയമാണ്. അതിർത്തി വിഷയത്തിൽ ചൈനീസ് സർക്കാരിനേക്കാൾ ആഭ്യന്തര സമ്മർദ്ദം മോദി സർക്കാർ അനുഭവിക്കുന്നുവെന്നാണ് പത്രം ആരോപിക്കുന്നത് ..
അതിർത്തി വിഷയത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോഴാണ് രാഹുലിന്റെ രാജ്യ വിരുദ്ധ പ്രസ്താവനകൾ ഇന്ത്യക്കെതിരെ ചൈന ആയുധമാക്കുന്നത്. മോദി സർക്കാരിന്റെ ആഭ്യന്തര ഭരണ പരാജയവും വികലമായ വിദേശ നയവും കോൺഗ്രസ്സിനെ അസ്വസ്ഥമാക്കുന്നുവെന്നും ഗ്ലോബൽ ടൈംസ് ആരോപിക്കുന്നു.
ഇന്ത്യക്കെതിരെ അതിർത്തിയിൽ എല്ലാ രീതിയിലും പരാജയപ്പെട്ടമ്പോൾ ആഗോള തലത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചൈന കോൺഗ്രസ്സിനെ കൂട്ടുപിടിക്കുന്നത് എന്ന് ഒരുവിധം ഏവർക്കും മനസ്സിലാകും. അതിർത്തി വിഷയത്തിൽ ചൈനാ വിരുദ്ധമായി മോദി സർക്കാർ എന്തെങ്കിലും പ്രവർത്തിച്ചാൽ കോൺഗ്രസ്സ് അത് അവസരമാക്കി അധികാരം പിടിച്ചെടുക്കുമെന്നും ചൈനീസ് പത്രം പകൽക്കിനാവ് കാണുന്നു.അതെന്തു കൊണ്ടെന്നാൽ രാജ്യം ഇല്ലാതായാലും വേണ്ടില്ല അധികാരമില്ലാതെ കോൺഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്ന ചൈനയുടെ തിരിച്ചറിവാണിവിടെ പ്രതിഫലിച്ചിരിക്കുന്നത്.അതുകൊണ്ട് അവർ ഒരുമുഴം മുന്നേ നീട്ടി എറിയുകയായിരുന്നു എന്ന് വേണം കരുതാൻ.
കൊവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും ഇന്ത്യയെ തകർത്തിരിക്കുകയാണെന്നാണ് ചൈനയുടെ നിലപാട് . ചൈനയെ എതിർക്കാൻ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് സാധിക്കില്ലെന്ന ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസിന്റെ നിലപാട് അവർ ഇപ്പോഴും മൂഡ്ഡസ്വർഗ്ഗത്തിൽ തന്നെയെന്നാണ്. അതിനാൽ തന്നെ ലഡാക്ക് വിഷയത്തിൽ ഇന്ത്യക്കുള്ള മേൽക്കൈയ്യും സംഘർഷങ്ങളെ അതിജീവിച്ച് ഇന്ത്യ നേടിയ വിജയവും ചൈനീസ് പത്രം ബോധപൂർവ്വം മറയ്ക്കുന്നു.ഇന്ത്യ സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂ എന്നുമുള്ള രാഹുൽ ഗാന്ധിയുടെ അനവസര ജൽപ്പനങ്ങൾ തന്നെയാണ് ചൈനീസ് മാദ്ധ്യമങ്ങളും ഏറ്റുപറയുന്നത് എന്നതാണ് ഏറ്റവും അപമാനകരമായ വസ്തുത.
ഇതിനെതിരെ B J P നേതാവ് സംബിത് പത്ര രംഗത്തെത്തി.രാജ്യത്തിന്റെ ശത്രുക്കൾ തമ്മിലുള്ള രഹസ്യബന്ധം ഇതോടെ വെളിച്ചത്തായിരിക്കുകയാണ്. പാകിസ്ഥാനും ചൈനക്കും എന്നും കോൺഗ്രസ്സിനെയാണ് പ്രിയം. കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ സമയത്തെ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉദ്ധരിച്ചതും സംബിത് പത്ര ഓർമ്മിപ്പിച്ചു. നേരത്തെ പാകിസ്ഥാന്റെ ഹീറോ ആയിരുന്നു രാഹുൽ. എന്നാൽ ഇപ്പോൾ അദേഹം ചൈനയുടെയും ഹീറോ ആയിരിക്കുകയാണ്.അതിന് ആശംസകൾ അറിയിക്കുകയാണെന്നും സംബിത് പത്ര അറിയിച്ചു.
വാൽക്കഷണം: ഇന്ത്യൻ സൈന്യത്തിന്റെയും മോദി സർക്കാരിന്റെയും നിശ്ചയദാർഢ്യത്തിന് മുന്നിൽ പതറിയ ചൈനയുടെ ഭയമാണ് ഗ്ലോബൽ ടൈംസിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് സാമാന്യ യുക്തിയുള്ളവർക്കൊക്കെ മനസ്സിലാകും.ഇതുവരെ ഇന്ത്യയെ കൊള്ളയടിച്ച് കൊണ്ട് പോയവർക്ക് , ഇനി ഇന്ത്യയെ പാകിസ്ഥാനും ചൈനക്കും വെട്ടിമുറിച്ച് നൽകാൻ… രാജ്യ സ്‌നേഹികൾ കൂട്ട് നിൽക്കണമെന്നാണോ…? രാജ്യ സ്നേഹികളായ കോൺഗ്രെസ്സുകാർ ഇതിൽ എന്ത് പറയുന്നുവെന്നതും നമുക്ക് കാത്തിരുന്നു കാണാം.