കേരളത്തില്‍ കൊറോണ പിടിമുറുക്കുന്ന കാഴ്ച്ച; പ്രതിദിന രോഗബാധിതർ 3000 കടന്നു:
തിരുവനന്തപുരം: കേരളത്തില്‍ 3082 പേര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 328 പേര്‍ക്കും, എറണാകുളം 281 പേര്‍ക്കും, കോഴിക്കോട് 264 പേര്‍ക്കും, ആലപ്പുഴ 221 പേര്‍ക്കും, കാസര്‍ഗോഡ് 218 പേര്‍ക്കും, കണ്ണൂര്‍ 200 പേര്‍ക്കും, കോട്ടയം195 പേര്‍ക്കും, തൃശൂര്‍ 169 പേര്‍ക്കും, പാലക്കാട് 162 പേര്‍ക്കും, പത്തനംതിട്ട 113 പേര്‍ക്കും, വയനാട് 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 515 പേര്‍ക്കാണ് സമ്പർക്കത്ത്ലൂടെ രോഗം ബാധിച്ചത് .തിരുവനന്തപുരമാണ് മുന്നിൽ.അത് കഴിഞ്ഞാൽ കൊല്ലം ,മലപ്പുറം, എറണാകുളം എന്നിങ്ങനെയാണ് സമ്പർക്ക രോഗ പകർച്ചാ നില.
10 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 347 ആയി.
വാൽക്കഷണം: പല സ്ഥലങ്ങളിലും അധികാരികളുടെയോ രാഷ്ട്രീയക്കാരുടെയോ ഇടപെടൽ മൂലം കോവിഡ് പോസിറ്റീവ് ആയ ഇടങ്ങളിൽ പോലും കോൺടൈന്മെന്റ് zone ആക്കിയിരുന്നില്ല എന്നതും കൂടി കണക്കിലെടുക്കേണ്ടതാണ്.വർക്കല ,ഇലകമോൺ പഞ്ചായത്തിൽ ആ ഗണത്തിൽ പെട്ട് പരാതി ഉയർന്നിട്ടും നടപടി ഉണ്ടായിരുന്നില്ല.