വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് ധോണി:
റാഫേൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിനെ തുടർന്ന് വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ച് ലഫ്റ്റനന്റ് കേണൽ മഹേന്ദ്ര സിംഗ് ധോണി. ട്വിറ്ററിലൂടെയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളറിയിച്ചത്. റാഫേലിന് ലഭിച്ചിരിക്കുന്നത് ലോകത്തെയേറ്റവും മികച്ച ഫൈറ്റർ പൈലറ്റുകളെയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വ്യത്യസ്ത തരം യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യൻ വ്യോമസേനയ്ക്ക് മാരക പ്രഹരശേഷിയാണ് ലഭിച്ചിരിക്കുന്നത് – എം എസ് ധോണി ട്വീറ്റ് ചെയ്തു.