പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകും : നിലപാട് കടുപ്പിച്ച് എൻഐഎ:
കൊച്ചി : പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ ദേശീയ അന്വേഷണ ഏജൻസി. പ്രതികളായ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം അനുവദിച്ചതിനെതിരേ അപ്പീൽ നൽകുമെന്ന് എൻഐഎ അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് എൻഐഎയുടെ തീരുമാനം.
ഇരുവരുടെയും രക്ഷിതാക്കൾ ജാമ്യമെടുക്കാൻ കോടതിയിലെത്തിയിരുന്നു.അറസ്റ്റിലായി പത്തുമാസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്.News courtesy..Brave india news