ഭീകരരെ പ്രോൽസ്സാഹിപ്പിക്കുന്നത് ഇനിയും നിറുത്തണം; പാകിസ്ഥാന് ക്ലിയർ കട്ട് താക്കീതുമായി ഇന്ത്യയും അമേരിക്കയും:
പാകിസ്ഥാന്റെ ഭീകരപ്രവര്‍ത്തന പ്രോത്സാഹന നടപടികൾ ഇനിയും കൊണ്ട് നടക്കാനാവില്ല ,എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യയുയും അമേരിക്കയും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. പാകിസ്ഥാന്റെ ഒരു ഭൂപ്രദേശവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ആ രാജ്യം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇതിനായി പാകിസ്ഥാന് സത്വര നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുംബൈ, പത്താന്‍കോട് വ്യോമതാവളം എന്നിവിടങ്ങളിലെ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാന്‍ പാകിസ്ഥാന് തയ്യാറാവണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഈമാസം 9,10 തീയതികളില്‍ നടന്ന ഇന്ത്യ- യു എസ് കൗണ്ടര്‍ ടെററിസം ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പതിനേഴാമത് യോഗത്തിനുശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.