പ്രതിഷേധ കടലായി തലസ്ഥാനം;മഹിളാ മോർച്ച,യുവ മോർച്ച പ്രതിഷേധക്കാർക്കെതിരെ പോലീസ് അതിക്രമം:
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി K T ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ ശക്തിയാർജ്ജിക്കവേ …മഹിളാ മോർച്ച, യുവമോർച്ച പ്രവർത്തകർ ഇന്ന് നടത്തിയ മാർച്ചിന് നേർക്ക് കടുത്ത പോലീസ് അതിക്രമമെന്നു റിപ്പോർട്ട്. സമീപ കാലത്ത് ഭരണ തലസ്ഥാനം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മഹിളാ പ്രക്ഷോഭം അക്ഷരാർത്ഥത്തിൽ പോലീസിന്റെയടക്കം എല്ലാപേരുടെയും കണക്കുകൂട്ടലുകൾക്കപ്പുറമായിരുന്നു.
പ്രക്ഷോഭകർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു .ചില പ്രവർത്തകർ ആസ്പ്പത്രിയിലുമാണ്;കൂടാതെ കൊച്ചി ,കൊടുങ്ങല്ലൂർ, ഇടുക്കി എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭത്തിലും പോലീസ് അതിക്രമമുണ്ടായതായാണ് വാർത്ത റിപോർട്ടുകൾ.