ഉമര്‍ ഖാലിദ് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍:

ഉമര്‍ ഖാലിദ് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍:

ഉമര്‍ ഖാലിദ് 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍:

ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദിനെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ഉമറിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത ഉമറിനെ 11 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎ നിയമം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.കര്‍ക്കര്‍ദോമ ജില്ലാ കോടതിയിലാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉമറിനെ ഹാജരാക്കിയത്.