‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചെടുത്തത് 11,267 കിലോ സ്വര്‍ണ്ണം’; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍:
ഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി കടത്തിയത് 11,267 കിലോ സ്വര്‍ണ്ണമെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്.
2015-16 ല്‍ 2452 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്. 2016-17-ല്‍ 921 കിലോയും 2017-18 1996, 2018-19-ല്‍ 2946കിലോയും 2019-20-ല്‍ 2829കിലോയും 2020 മുതല്‍ ഇതുവരെ 123കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തുവെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന വിവരം. ഇതിലെല്ലാമായി ദശലക്ഷം കോടിയുടെ വെട്ടിപ്പാണ് നടന്നിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള ആന്റോ ആന്റണിയും എന്‍.കെ.പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും ഉന്നയിച്ച ചോദ്യത്തിന് നല്കിയ രേഖാമൂലമുളള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.