കേരള സ്വർണക്കടത്ത് ലോക്സഭയിൽ ചർച്ചയാക്കി തേജസ്വി സൂര്യ : മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്നും ബിജെപി:
ന്യൂഡൽഹി: കേരളത്തിലെ സ്വർണക്കടത്ത് കേസ് ലോക്സഭയിൽ ചർച്ചയാക്കി ബിജെപി. സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു. കേരളത്തിൽ നടക്കുന്ന ജനകീയ സമരങ്ങളെ സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും, സ്ത്രീകളെ വരെ പോലീസ് തല്ലിച്ചതക്കുകയാണെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. സ്വർണക്കടത്തു കേസിൽ പിണറായി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് അദ്ദേഹം ലോക്സഭയിൽ പ്രസ്താവന നടത്തിയത്.സർക്കാർ പദ്ധതിയായ ലൈഫ് മിഷനിൽ വരെ വലിയ അഴിമതിയാണ് ഉണ്ടായതെന്നും തേജസ്വിസൂര്യ ആരോപിച്ചു. തേജസ്വി സൂര്യയുടെ പ്രസ്താവനക്കെതിരെ എം.എം ആരിഫും പി.ആർ നടരാജനും എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് എംപിമാർ മൗനം പാലിച്ചതും ശ്രദ്ധേയമായി.മാത്രവുമല്ല കൊറോണ പോലെയുള്ള ദുരന്തത്തിൽ വരെ സംസ്ഥാന സർക്കാർ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് കാണാനാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.kaladwani news