ലൈഫ് മിഷൻ തട്ടിപ്പ്; മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് അന്വേഷണം എത്തി നിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ:

ലൈഫ് മിഷൻ തട്ടിപ്പ്; മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് അന്വേഷണം എത്തി നിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ:

ലൈഫ് മിഷൻ തട്ടിപ്പ്; മുഖ്യമന്ത്രിയുടെ വീട്ടിലേക്കാണ് അന്വേഷണം എത്തി നിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ:

തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലാണ് ഇപ്പോൾ അന്വേഷണം എത്തി നിൽക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ തട്ടിപ്പിൽ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷൻ പദ്ധതിയിൽ എല്ലാവർക്കും വീടുവച്ചു നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ ആർക്കും വീടു കിട്ടിയില്ല. ലൈഫ് മിഷൻ പദ്ധതിയുടെ പരസ്യത്തിനായി ചെലവഴിച്ച തുക തന്നെ മതിയായിരുന്നു പാവപ്പെട്ട നാലു പേർക്കെങ്കിലും വീടു വച്ചു നൽകാൻ. സംസ്ഥാന സർക്കാർ ഇപ്പോൾ പറയുന്നത് ഫ്ളാറ്റ് വച്ചു നൽകിയെന്നാണ്. എന്നാൽ ഭുമിയിൽ ഒരിടത്തും സർക്കാർ ഫ്ളാറ്റ് പണിതില്ല. ഇനി പാതാളത്തിലാണോ ഫ്ളാറ്റ് പണിതതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും സർക്കാരിന്റെ പ്രധാന വാഗ്ദാനമാണ് പാവപ്പെട്ടവർക്ക് വീട് വച്ചു നൽകുമെന്നത്. എന്നാൽ അത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായി എപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയും അഴിമതിക്കെതിരെയുമാണ് ബിജെപി സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങൾ നടത്തുന്നത്. കേരളത്തിൽ നടക്കുന്ന സമരങ്ങളെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ അഴിമതി നടത്താത്ത ആരുമില്ല. മതമില്ലെന്ന് പറഞ്ഞവർ മതമെടുത്താണ് ഇപ്പോൾ കളിക്കുന്നത്. സമരങ്ങളെ വഴിതിരിച്ചുവിടാൻ വ്യാപകമായ ശ്രമമാണ് നടക്കുന്നത്. സിപിഎമ്മിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. അതിനാൽ തന്നെ അവർ എന്തും ചെയ്യും. സമരക്കാർ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിനാശകാലേ വിപരീത ബുദ്ധി എന്നു മാത്രമാണ് പിണറായി വിജയനോട് ബിജെപിയ്ക്ക് പറയാനുള്ളതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.news courtesy.. Janam