കോവിഡ് എന്ന മഹാമാരി … ആധുനിക മനുഷ്യന്റെ അഹങ്കാരത്തിനു ലഭിച്ച ശിക്ഷ :
ആധുനിക മനുഷ്യന്റെ അഹങ്കാരത്തിനു ദൈവമായി തന്നെ കരുതിക്കൂട്ടി വെച്ച ഒരു ശിക്ഷാ വിധിയായാണ് കോവിഡ് എന്ന മഹാമാരിയെ കൂടുതൽ പേരും ഇപ്പോൾ നോക്കിക്കാണുന്നത്.എല്ലാവരും സ്വന്തം ജീവൻ എങ്ങനെയും നിലനിർത്താനുള്ള ഓട്ടത്തിലാണ്. അതിനിടയിൽ മുമ്പിലത്തേതുപോലെ കൊലവിളി നടത്താനോ വർണ്ണ വിവേചനം കാണിക്കാനോ ഭൂമി കൈയേറാനോ പറ്റുന്നുമില്ല.എന്നിരുന്നാലും നിയമങ്ങളെ നൂറു ശതമാനവും അനുസരിക്കാത്ത ഒരു ചെറുവിഭാഗം ഇതിനിടയിലും അരങ്ങു തകർക്കുന്ന കാഴ്ച്ച സ്വപ്ന സ്വര്ണക്കടത്തിലൂടെയും അതിനോട് ചേർന്ന സംഭവ പരമ്പരകളിലൂടെയും ജനങ്ങൾ കാണുകയുമാണ്.അതിന് കാരണം ദേശദ്രോഹ ശക്തികളോടുള്ള കേരള സർക്കാരിന്റെ വോട്ടു ബാങ്ക് ലക്ഷ്യമിട്ടുള്ള സമീപനമാണെന്ന് ജനങ്ങൾ പറയുന്നുണ്ടെങ്കിലും അതാരുടെയും കര്ണപുടങ്ങളിൽ പതിയുന്നില്ലെന്നത് മറ്റൊരു യാഥാർഥ്യവും.
എല്ലാവിധ സമൃദ്ധിയും അതിനു വേണ്ട എല്ലാ സംവിധാനങ്ങളും കൊണ്ട് സമൃദ്ധമായ ലോകത്തെയാണ് നശ്വരമല്ലാത്ത ഒരു ചെറുകീടം അഥവാ കോവിഡ് എന്ന വൈറസ് ഇപ്പോൾ വിറപ്പിച്ചുകൊണ്ടിരിക്കുന്നത് .ജനങ്ങളാകട്ടെ ഇനിയും തയാറായിട്ടില്ലാത്ത മരുന്നിൽ പ്രതീക്ഷയർപ്പിച്ച് മുന്നോട്ടു നീങ്ങുന്ന കാഴ്ചയിലും .
ശത്രു സംഹാരത്തിനായി ദൈവം ഓരോരോ കാലത്ത് ഓരോരോ അവതാരമെടുക്കുന്നതുപോലെ., ഓരോരോ രംഗങ്ങളിൽ ലോകത്ത് നടമാടിയിരുന്ന ദുഷ്പ്രവർത്തികൾക്കും അഹങ്കാരത്തിനും തടയിടാൻ കോവിഡിന് കഴിഞ്ഞു എന്നല്ലേ നാം മനസ്സിലാക്കേണ്ടത്. എന്തുകൊണ്ടെന്നാൽ ലോകം തന്നെ നിശ്ചലാവസ്ഥയിലായില്ലേ. ആർക്കും ഒരു ചോദ്യവുമില്ല…? അല്ലെങ്കിലോ രാഷ്ട്രീയം ,ജാതി ,മതം ,വർഗ്ഗം, വർണം ഒക്കെ അതിനിടയിൽ വരും. അപ്പോൾ ആരും അഹങ്കരിക്കാതെ കൊണ്ടും ,കൊടുത്തും ,സഹായിച്ചും ,പങ്കുവെച്ചും ഉള്ള ഒരു ജീവിത ശൈലി സൃഷ്ടിക്കുവാൻ കോവിഡിലൂടെ സാധിക്കുമാറാകട്ടെ എന്ന് പറഞ്ഞു കൊണ്ട് ..നിറുത്തുന്നു .Subhash Kurup Chief editor,