കോൺഗ്രസിനെ വെട്ടിലാക്കി ബി ജെ പി സമരങ്ങൾ..നിരീക്ഷണം;
144 പ്രഖ്യാപനത്തിന്റെ മറവിൽ സമര രംഗത്തുനിന്ന് ഒളിച്ചോടിയ കോൺഗ്രസിൽ ഇപ്പോൾ അപസ്വരങ്ങൾ ഉയരുന്ന കാഴ്ച. കാരണം മറ്റൊന്നുമല്ല ജനരക്ഷക്കായി വർധിത വീര്യത്തോടെ സമര രംഗത്ത് മുന്നേറുന്ന ബി ജെ പിയുടെ സമരം തന്നെ. നിൽപ് സമരവുമായി അവർ നടത്തുന്ന സമരങ്ങൾ കോൺഗ്രസ് സ്വപ്നം കാണുന്ന സാധ്യതകളെ പിന്നോട്ടടിക്കുമോ എന്നതിൽ നേതാക്കൾ തമ്മിൽ കടിപിടി തുടങ്ങിയിരിക്കുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ തന്നെയും പറയുന്നത്. വിയർക്കാനോ അടികൊള്ളാനോ വെള്ളയിൽ അഴുക്കു പുരളുന്നതോ കോൺഗ്രെസ്സുകാർക്കു ഇഷ്ടമില്ലാത്ത കാര്യമാണല്ലോ. കൈ നനയാതെ എങ്ങനെ പോത്തയെപിടികം എന്നതുപോലെ – ഇതു ജനങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതാണല്ലോ.
അന്ന് ശബരിമല വിഷയത്തിൽ അടികൊണ്ടതും കള്ളാ കേസുകൾ ഏറ്റുവാങ്ങിയതും ബി ജെ പി, പക്ഷെ തിരഞ്ഞെടുപ്പ് വന്നപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ടും പോയതുപോലെയായ്. എല്ലായിടത്തും കോൺഗ്രസ് ജയിച്ചുകേറുകയും ചെയ്യുന്ന കാഴ്ചയുണ്ടായി. പക്ഷെ ഇത്തവണ അങ്ങനെ ആകില്ല എന്നാണു ഇടതുപക്ഷംപോലും അവരുടെ കണക്കെടുപ്പിൽ പറയുന്നത്. അൻപതിൽ;ഏറെ നിയമസഭാ സീറ്റുകളിൽ ബി ജെ പി കനത്തവെല്ലുവിളി ഉയർത്തുമെന്നാണ് ഇടതുപക്ഷത്തിന്റെ അഭിപ്രായം. എത്ര വമ്പന്മാർ വേദത്തിലും വളത്തിലും നിന്ന് കടപുഴകി വീഴുമെന്നെ അറിയേണ്ടതുള്ളൂ.
അഴിമതിയും ഭീകരവാദവും ഇല്ലാതായാലെ ജനജീവിതം സുരക്ഷിതമാകു എന്ന തിരിച്ചറിവിൽ നിന്നാകണം അതിനുള്ള തുടക്കമിടേണ്ടത്.