ഏഴു ഘട്ടങ്ങളിലായി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 11 നാണ് .തുടർന്ന് ഏപ്രിൽ 18 ,ഏപ്രിൽ 23 , ഏപ്രിൽ 29 , മെയ് 6 , മെയ് 12 ,മെയ് 19 ..എന്നിങ്ങനെ ഏഴു ഘട്ടങ്ങളായി പൂർത്തിയാകുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 23 നാണ് . കേരളത്തിൽ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി ഏപ്രിൽ 23 ണ് പൂർത്തിയാകും.ഫലമറിയാൻ ഒരു മാസം കാത്തിരിക്കേണ്ടി വരും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ മറ്റു കമ്മീഷണർമാർ എന്നിവർ ചേർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്.ഇന്നലെ വൈകിട്ടാണ് പ്രഖ്യാപനമുണ്ടായത്. തെരഞ്ഞെടുപ്പിനായി 10 ലക്ഷം പോളിംഗ് ബൂത്തുകളാണ് തയാറാക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ ,ഒഡിഷ ,സിക്കിം,അരുണാചൽ പ്രദേശ് …എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞടുപ്പുകളും നടക്കും .രാജ്യത്ത് ആകെ 90 കോടി വോട്ടർമാരാണുള്ളത് .ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും മഹത്തായ വോട്ടെടുപ്പ് ലോക രാഷ്ട്രങ്ങളെല്ലാം ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പ് മാനദണ്ഡവും നിലവിൽ വന്നു.