പ്രധാനമന്ത്രി പങ്കെടുക്കുന്ന ദുർഗാ പൂജ ചടങ്ങിന് … ബംഗാൾ ഒന്നടങ്കം ആവേശത്തോടെ:
കൊൽക്കത്ത : ബി.ജെ.പി മഹിളാ മോര്‍ച്ചയുടെ സാസ്കാരിക വിഭാഗമായ ഇസെഡ്സിയുടെ ആഭിമുഖ്യത്തിലുള്ള ദുർഗാ പൂജയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഇസെഡ്സിയുടെ പൂജ ആഘോഷങ്ങൾ ഒക്ടോബർ 22ന് മോദി നിർവഹിക്കും.
പശ്ചിമബംഗാളിൽ മമത ബാനർജിയുടെ ദുർഭരണത്തിന് അന്ത്യംകുറിക്കേണ്ടത് അനിവാര്യമായിരിക്കെ … ഇത്തവണ ബംഗാളിലെ ദുർഗാ പൂജാ ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നടത്തുന്നതെന്നത് അക്ഷരാർത്ഥത്തിൽ ബംഗാളിന്റെ ഹൃദയം തന്നെ കവർന്ന ഒരു പ്രതീതിയാണുളവാക്കിയിരിക്കുന്നത്.
ദുര്‍ഗാ പൂജയുടെ ആദ്യ ദിനമായ ഷഷ്ഠിക്ക് നരേന്ദ്ര മോദി ഒന്നിലധികം വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ ബംഗാളിലെ ജനങ്ങളുമായി സംവദിക്കും. കൊല്‍ക്കത്തയിലെ സാൾട്ട് ലേക്കിലെ പ്രധാന പൂജാപന്തൽ ഉദ്ഘാടനം ചെയ്തത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു.സംസ്ഥാനത്ത് ഒട്ടാകെ 37,000ത്തോളം ദുർഗാ പൂജ പന്തലുകളാണ് ഒരുങ്ങുന്നത്.