സ്വന്തം പാർട്ടിക്ക് പോലും ബാധ്യതയായ…; രാഹുൽ ഗാന്ധിയുടെ ചിത്രമില്ലാത്ത മധ്യപ്രദേശിലെ കോൺഗ്രസ്സ് പ്രകടനപത്രിക; പരിഹസിച്ച് ബി ജെ പി:
ഭോപാൽ: മുൻനിര നേതാക്കൾ രാജി വെച്ച് ബിജെപിയിൽ ചേർന്നതോടെ നാമാവശേഷമായ മധ്യപ്രദേശ് കോൺഗ്രസ്സിൽ പുതിയ പ്രതിസന്ധി. ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പുറത്തിറക്കിയ പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെയും മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗിന്റെയും ചിത്രങ്ങളില്ല; ഇത് പാർട്ടിയിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നതോടൊപ്പം പരിഹാസവുമായി ബി ജെ പി യും രംഗത്തെത്തിയിരിക്കുന്നു.
2018ലെ പ്രകടനപത്രികയിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് അതേസ്ഥാനത്ത് കമൽനാഥിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ചുരുക്കത്തിൽ കൊണ്ഗ്രെസ്സ് ഒരു നേതാവില്ലാ പാർട്ടിയായി മാറിയിരിക്കുന്നുവെന്നർത്ഥം: