സൈനികർക്കായി വിജയത്തിന്റെ വിളക്ക് തെളിയിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം ; സൈന്യത്തോട് സർവസജ്ജമായിരിക്കാൻ നിർദേശിച്ച് ബിപിൻ റാവത്ത്‌:

ശ്രീനഗർ : ലഡാക്ക് അതിർത്തിയിൽ നമ്മളെ കാക്കുന്ന സൈനികർക്കായി വിളക്ക് തെളിയിക്കാൻ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.അതെ സമയം ഏതു സാഹചര്യവും നേരിടാൻ സർവ സജ്ജമായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകി ജനറൽ ബിപിൻ റാവത്തും.

കിഴക്കൻ ലഡാക്കിൽ.. ഇന്ത്യൻ സൈന്യവും, പീപ്പിൾസ് ലിബറേഷൻ ആർമിയും ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സിലും പാങ്കോംഗ് സോ തടാകത്തിന്റെ രണ്ട് കരകളിലുമായി നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ നാവികസേനയുടെ മറൈൻ കമാൻഡോകളെ അവിടെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.പീരങ്കികൾ, ടാങ്കുകൾ എന്നിവയിൽ പ്രാവീണ്യം നേടിയ സൈനികരെയാണ് ലഡാക്കിലെ 1597 കിലോമീറ്റർ യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിലെ സ്ഥിതി ഏത് സമയത്തും വഷളാകാൻ സാധ്യതയുള്ളതിനാൽ, ഏത് സാഹചര്യത്തിനും സായുധ സേന തയ്യാറായിരിക്കണമെന്നാണ് സൈനികർക്ക് നൽകിയിരിക്കുന്ന നിർദേശം.