മറൈൻ മാർക്കോസ് കമാന്റോകൾക്ക് കിഴക്കൻ ലഡാക്കിലെത്താൻ നിർദ്ദേശം. അതിർത്തിയിൽ സുപ്രധാന നീക്കങ്ങൾ:
ന്യൂഡൽഹി : നാവികസേനയുടെ മറൈൻ കമാൻഡോകളോട് കിഴക്കൻ ലഡാക്കിലെത്താൻ നിർദ്ദേശം നൽകി ബിപിൻ റാവത്ത്.മാത്രവുമല്ല അതിർത്തിയിലെ ഏതു മോശം സാഹചര്യത്തേയും നേരിടാൻ സജ്ജരായിരിക്കാൻ സൈനികരോടും നിർദ്ദേശം നൽകി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി കിഴക്കൻ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിങ്സ് മേഖലയിലും പാംഗോങ് സോ നദിയുടെ തീരത്തുമായി കഴിഞ്ഞ രണ്ടു മാസങ്ങളായി ഇന്ത്യൻ സൈനികർ മുഖാമുഖം നിൽക്കുകയാണ്. ഇവിടേക്കാണ് മറൈൻ കമാൻഡോ ഫോഴ്സിനെ കൂടി (എംസിഎഫ്-MARCOS) വിന്യസിക്കുന്നത്. ഇന്ത്യൻ സ്പെഷ്യൽ ഫോഴ്‌സിനൊപ്പം മറൈൻ കമാൻഡോസിനെ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത് ധ്രുവ-മരുഭൂമി പ്രദേശങ്ങളിലെ സാഹചര്യങ്ങൾ, കടുത്ത മഞ്ഞുവീഴ്ച, കാറ്റ് തുടങ്ങിയവയുമായി പൊരുത്തപ്പെട്ട് പരിശീലനം സിദ്ധിക്കാനാണെന്നാണ് സൂചനകൾ.