ചികിത്സയിലായിരുന്ന ശങ്കരനെ എൻഫോഴ്‌സ്‌മെന്റ് കയ്യോടെ പൊക്കി:
പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ. ഹൈക്കോടതി ശിവശങ്കരന്റെ മുൻകൂർ ജാമ്യഅപേക്ഷ തള്ളിയതിന് തൊട്ടു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശിവശങ്കരൻ കസ്റ്റഡിയിലായതോടെ സർക്കാരിനും മുഖ്യമന്ത്രിക്കും മേൽ കരിനിഴൽ വീണിരിക്കുകയാണെന്ന ഇപ്പോൾ പല വിലയിരുത്തലുകളും ഉണ്ടായിരിക്കുന്നത്.ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കള്ളക്കടത്ത് കേസിന്റെ ഒരു കേന്ദ്ര ബിന്ദു ആയിരുന്നെന്ന ബി ജെ പി യുടെ ആരോപണം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്.