കള്ളപ്പണം വെളുപ്പിക്കൽ കേസ്; എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിൽ ഇബ്രാഹിം കുഞ്ഞ് :
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രിക പത്രത്തിന്റെ രണ്ടു അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യൽ.
കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഇബ്രാഹിം കുഞ്ഞിൽ നിന്നും ലഭിക്കുമെന്നാണ് എൻഫോഴ്സ്മെന്റിന്റെ വിലയിരുത്തൽ.ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ അന്വേഷണം ആരംഭിച്ചത്.