ഭീകരവാദത്തിനു പണം സമാഹരിച്ച സമാഹരിച്ചു കശ്മീരിലെ നിരവധി എൻ ജി ഒ ഓഫീസുകളിൽ എൻഐഎ റെയ്ഡ്:
ശ്രീനഗർ: കശ്മീരിൽ നിരവധി എൻ ജി ഒ ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. എൻഐയോടൊപ്പം സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സും റെയ്ഡ് നടത്തുന്നുണ്ട്. ഭീകരവാദപ്രവർത്തനത്തിന് പണം സമാഹരിച്ചതിനെ തുടർന്നാണ് റെയ്ഡ് . കാശ്മീർ ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവർത്തകൻ ഖുറാം പർവേസിന്റെ വീട്, എൻ.ജി.ഒ സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.ഹവാല റാക്കറ്റ്, ഫണ്ട് ദുരുപയോഗം, തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് എൻ.ഐ.എയുടെ നടപടി.