ചീഫ് സെക്രെട്ടറി ഉൾപ്പെടുന്ന ഒരു സമിതിയുടെ കീഴിൽ റിസീവറാൽ ആസ്തി വകകൾ സർക്കാരിലേക്ക് മാറ്റുന്ന സാഹചര്യമുണ്ടായാൽ ഈ പ്രശ്നങ്ങൾ എല്ലാം മാറുമെന്ന് കോടതി നിരീക്ഷിച്ചു.എല്ലാ പള്ളിത്തർക്കങ്ങൾക്കും കാരണം പള്ളികളുടെ ആസ്തിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.വേണ്ടിവന്നാൽ എല്ലാകേസുകളും വിളിച്ച് വരുത്തി ഉത്തരവിറക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകി .പാലക്കാട് ജില്ലയിലെ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഇപ്രകാരം പരാമർശങ്ങൾ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ജസ്റ്റിസ് പി. ഡി. രാജൻ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു ഹർജിയെത്തിയത്.