ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു;മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും കെ.സുരേന്ദ്രൻ

ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു;മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും കെ.സുരേന്ദ്രൻ

ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു;മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും കെ.സുരേന്ദ്രൻ:

കൊച്ചി: സ്വ‍ർണക്കള്ളക്കടത്തിലെ ​ഗൂഢാലോചനയിൽ മുഖ്യമന്ത്രി ഒന്നാം പ്രതി സ്ഥാനത്താണെന്ന് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.എം. ശിവശങ്കർ നടപ്പാക്കിയത് പിണറായിയുടെ നിർദേശങ്ങളാണെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാണ് കള്ളക്കടത്തുകാർക്ക് ശിവശങ്കരനെ പരിചയപ്പെടുത്തിയത്. പിടിച്ച സ്വർണ്ണം വിട്ടുകിട്ടാൻ നിരവധി തവണയാണ് ശിവശങ്കരൻ കസ്റ്റംസിനെ വിളിച്ചത്. ജൂലായി 6ന് തന്നെ ഇത് ബി ജെ പി ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

പ്രളയത്തിന് ശേഷം വിദേശത്ത് നിന്നും കേരളത്തിലേക്ക് പണം എത്തിക്കാൻ ഇടനിലക്കാരായത് ശിവശങ്കരനും സ്വപ്നയുമായിരുന്നു. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും അതിൽ ഒരു പങ്ക് മുഖ്യമന്ത്രി ചെയർമാനായ ലൈഫ് പദ്ധതിയിലേക്കും പോയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് പാറശാല മുതൽ മഞ്ചേശ്വരം വരെ ബി.ജെ.പി സമരശൃംഖല സംഘടിപ്പിക്കും. മന്ത്രിസഭയിലെ ചില അംഗങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണൽ സെക്രട്ടറിമാർക്കും കള്ളക്കടത്തിൽ പങ്കുണ്ടെന്നും ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.പ്രളയത്തിന് ശേഷം കേരളത്തിലേക്ക് വന്ന എല്ലാ പണമിടപാടും അന്വേഷണ ഏജൻസികൾ പരിശോധിക്കണം.