ഇവിടെയും…അവിടെയും; എന്ത് വ്യത്യാസം; കോവിഡ് എന്ന മഹാവിപത്തിനെ നേരിടുന്നതിൽ രണ്ടു രീതിയോ …?

ഇവിടെയും…അവിടെയും; എന്ത് വ്യത്യാസം;                               കോവിഡ് എന്ന മഹാവിപത്തിനെ നേരിടുന്നതിൽ രണ്ടു രീതിയോ  …?

ഇവിടെയും…അവിടെയും; എന്ത് വ്യത്യാസം;
കോവിഡ് എന്ന മഹാവിപത്തിനെ നേരിടുന്നതിൽ രണ്ടു രീതിയോ …?

സാധാരണ ജനങ്ങൾക്ക് ഒരു രീതി, മുഖ്യമന്ത്രിയുടെ ഓഫിസിന് മറ്റൊരു രീതി.. ജനങ്ങൾക്കിടയിലെ ഒരു പൊതു സംസാര വിഷയം ചൂണ്ടി കാട്ടിയെന്നേയുള്ളു. കോവിഡിന് കണ്ണും മൂക്കും മറ്റ് പക്ഷാഭേതമോ ഇല്ലാത്തതുകൊണ്ട് പറഞ്ഞുപോയതാണ്…

എന്തെന്നാൽ വർക്കല, Elakamon പഞ്ചായത്തിലെ കൊച്ചുപാരിപ്പള്ളി മുക്കിൽ പ്രവർത്തിക്കുന്ന മീഞ്ചന്തയിലെ മത്സ്യം വിൽക്കുന്ന ഒരാൾക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് ചന്ത അടച്ചു പൂട്ടിക്കുകയും കടക്കാരടക്കം മറ്റ് കച്ചവടക്കാരോട് കോവിഡ് ടെസ്റ്റ്‌ നടത്താനാവശ്യപ്പെടുകയും ചെയ്തു. നല്ലകാര്യം..

എന്നാൽ ഭരണ സിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന് കോവിഡ് ബാധിച്ചിട്ട് മുഖ്യമന്ത്രിയോ പരിവാരങ്ങളോ പ്രൈമറി കോൺടാക്ട് ആകാമെന്നിട്ടു കൂടി ടെസ്റ്റ്‌ നടത്തിയതായോ ക്വാറന്റീനിലിലാവുകയോ, ഓഫീസ് അടക്കുകയോ ഉണ്ടാകാത്തതെന്തെന്ന ചോദ്യം ഇപ്പോൾ ഇവിടെ ഉയരുകയാണ്. ചുരുക്കത്തിൽ രണ്ടു രീതിയിലാണ് കോവിഡ് പ്രതിരോധം മുന്നേറുന്നത് .. എന്നാണ് ഇപ്പോൾ ജനംപറയുന്നത്.. അല്ലെങ്കിൽ പൊതുജനം പറയുന്നതുപോലെ CM രവീന്ദ്രന് Ed ചോദ്യങ്ങളിൽ നിന്ന് തൽക്കാലം ഒഴിവായി നിൽക്കാനുള്ള മറയാക്കിയോ കോവിഡിനെയും എന്നേ ഇനി അറിയേണ്ടതുള്ളു. ഒരു മാധ്യമ സ്ഥാപനമെന്ന നിലയിൽ ഞങ്ങളത് വിശ്വസിക്കുന്നില്ലെങ്കിൽ കൂടി…ചുരുക്കത്തിൽ സാധാരണക്കാരന് ചവിട്ടും തൊഴിയും ..രാഷ്‌ടീയ മേലാളന്മാർക്ക് എന്തുമാകാമെന്നായിട്ടുണ്ട്. ഭരണം കയ്യിലുണ്ടെങ്കിൽ കള്ളക്കടത്തുകാർക്കും, ലഹരിക്കടത്തുകാർക്കും ,ദേശവിരുദ്ധർക്കും വരെ അനുകൂലനിലപാടെടുക്കാൻ ചില സർക്കാർ സംവിധാനങ്ങൾ പോലും തയാറായി നിൽക്കുന്ന അവസ്ഥയിൽ…