സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണം ..സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവിൽ പെടുത്തുന്നതാണ്. പെയ്ഡ് ന്യൂസുകൾ പാടില്ല.അത്തരം രാഷ്ട്രീയ പരസ്യങ്ങൾ തടയാൻ സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകൾക്കും,ഗൂഗിളിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥിയുടെ പേരിനൊപ്പം അവരുടെ പടവും ഉണ്ടാകുമെന്നതിനാൽ അപരന്മാർക്കു തിരിച്ചടി.വോട്ടർമാർക്ക് പരാതി പരിഹാരത്തിനായി പ്രത്യേക മൊബൈൽ App .വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം.എല്ലാറ്റിനുമുപരി ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ അക്കാര്യം പത്രപ്പരസ്യം നൽകി അറിയിക്കണം .അതിനു പുറമെ ഹൈകോടതിയുടെ ഫ്ലക്സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവും ജനനന്മ ലക്ഷ്യമിട്ടുള്ള മറ്റൊരു നല്ല നടപടിയുമായി .