ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു;

ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു;

ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു:

ബംഗളൂരു: ലഹരി മരുന്നു കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.ഇനി രണ്ടാഴ്ച്ച ജയിലിൽ.

ഇതിനിടെ, കേസുമായി ബന്ധമില്ലാത്തവര്‍ കേസിന്റെ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്നും ഇത് തടയണമെന്നുമുള്ള ബിനീഷിന്റെ ആവശ്യം കോടതി തള്ളി. കേസിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇത് സാധാരണമാണെന്നും വ്യക്തമാക്കിയാണ് കോടതി ആവശ്യം തള്ളിയത്.