ശോഭാ സുരേന്ദ്രൻ ബിജെപിയിലെ കരുത്തയായ നേതാവെന്ന് കെ സുരേന്ദ്രൻ:
തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാ നേതാവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശോഭ സുരേന്ദ്രൻ ബി ജെ പിയെ മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമങ്ങൾ സിദ്ധാന്തം പോലെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുളള കലഹങ്ങൾ ഇവിടെയില്ല. ഞങ്ങളൊരു കുടുംബമാണ്. അതിൽ ആളുകൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവും. ശോഭ അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് പോകുന്നു എന്നൊക്കെയുളളത് മാദ്ധ്യമ സൃഷ്‌ടിയാണ്. ശോഭ സുരേന്ദ്രൻ ബി ജെ പിയിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണെന്ന് ആവർത്തിക്കുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.