ആശിത് ബാബുവിനു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ അനുമോദനം:

ആശിത് ബാബുവിനു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ അനുമോദനം:

ആശിത് ബാബുവിനു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ അനുമോദനം:

ചിത്രാ പൂവർ ഹോമിൽ പാർപ്പിച്ചിരുന്ന ഉത്തരേന്ത്യൻ സ്വദേശിയായ പെൺകുട്ടിയെ10.11.2020 തീയതി രാത്രി 08.00 മണിയോടെ ധന്യ-രമ്യ തിയേറ്ററിന് സമീപം വച്ച്, കാണാതായതിനെ തുടർന്ന് സോഷ്യൽമീഡിയകളിൽ വന്ന ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് കുട്ടിയെ സുരക്ഷിതമായി തിരികെയെത്തിച്ച കരകുളം സ്വദേശിയായ ആശിത് ബാബുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ് ‘അനുമോദന പത്രം’ നൽകി ആദരിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് പെൺകുട്ടിയെ ശ്രീ ചിത്രാ പൂവർ ഹോമിൽ പാർപ്പിച്ചിരുന്നത്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ക്രൈം നമ്പർ 1622/2020/MISSING CASE പ്രകാരം വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടർന്നുവരികയായിരുന്നു. ആശിത് ബാബു മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടിയെ മ്യൂസിയം പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികാരികളെ ഏൽപ്പിച്ചു.
ഉചിത സമയത്ത് ആശിത് ബാബുവിൽ നിന്നുണ്ടായ ഈ പ്രവർത്തി അഭിനന്ദനാർഹവും ഏവർക്കും പ്രചോദനകരവുമാണ്. courtesy :Kerala police fans ..thiruvanandapuram