കേരളം തെരഞ്ഞെടുപ്പ് ചൂടിൽ ; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണംഇന്നവസാനിക്കും. കൊട്ടിക്കലാശമില്ല:
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിൽ. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അതത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.ഇതു ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും.ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ വ്യക്തമാക്കി.
പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡില്‍ നിന്നു പുറത്തു പോകണം. എന്നാല്‍ സ്ഥാനാര്‍ഥിയോ ഇലക്ഷന് ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ അവര്‍ക്ക് ഇത് ബാധകമല്ല.
സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
ഡിസംബര്‍ 8, 10, 14 തിയതികളിലാണ് വോട്ടെടുപ്പ്.
ഒന്നാം ഘട്ടം-ഡിസംബര്‍ 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
രണ്ടാം ഘട്ടം-ഡിസംബര്‍ 10 : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്
മൂന്നാം ഘട്ടം-ഡിസംബര്‍ 14 : കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.