ശബരിമല വിഷയത്തിൽ സി.പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പരസ്യ സംവാദത്തിനു വെല്ലുവിളിച്ച് കുമ്മനം രാജശേഖരൻ.വരുന്ന തിരഞ്ഞെടുപ്പിൽ ശബരിമല പ്രശനം ഉയർത്തുമെന്നും അത് ചർച്ച ആകുമെന്നും പറഞ്ഞ കുമ്മനം ചർച്ച് ആക്റ്റും ദേവസ്വം ആക്റ്റും പാടില്ലെന്നും പറഞ്ഞു.
ശബരിമല പ്രശ്നത്തിൽ സർക്കാരും സി പി എമ്മും കോൺഗ്രസ്സും കൈക്കൊണ്ട നിലപാടുകൾ ജനവിരുധ്ധവും ഇരട്ടത്താപ്പുമായിരുന്നെന്നും ഇപ്പോഴും അത് തുടരുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.