ലൈസന്‍സ് ഫീസോ, പ്രത്യേക നിരക്കോ ഇല്ലാതെ; രാജ്യമാകെ വൈ-ഫൈ സേവനം,, ‘പിഎം-വാണി’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം:
ഡല്‍ഹി: വിപുലമായ രീതിയിൽ രാജ്യമൊട്ടാകെ വൈ-ഫൈ സേവനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ലൈസന്‍സ് ഫീസോ, പ്രത്യേക നിരക്കോ ഈടാക്കാതെ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കാനാണ് പദ്ധതിക്ക് അനുമതി. പബ്ലിക് ഡേറ്റ ഓഫീസുകള്‍ വഴി വൈ-ഫൈ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.
പിഎം-വാണി എന്ന പേരിലാണ് ഇതിന്റെ സേവനം ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പബ്ലിക് വൈ-ഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയ്‌സ് എന്നതാണ് പിഎം വാണിയുടെ പൂര്‍ണ രൂപം. രാജ്യത്ത് പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.