ഇത് ചരിത്ര നിമിഷം, പുതിയ പാര്‍ലമെന്റ് ഇന്ത്യക്കാര്‍ ഇന്ത്യക്കായി നിര്‍മ്മിക്കുന്നത്’; പുതിയ മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇത് ചരിത്ര നിമിഷം, പുതിയ പാര്‍ലമെന്റ് ഇന്ത്യക്കാര്‍ ഇന്ത്യക്കായി നിര്‍മ്മിക്കുന്നത്’; പുതിയ മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇത് ചരിത്ര നിമിഷം, പുതിയ പാര്‍ലമെന്റ് ഇന്ത്യക്കാര്‍ ഇന്ത്യക്കായി നിര്‍മ്മിക്കുന്നത്’; പുതിയ മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി:

പുതിയ പാര്‍ലമെന്റ് മന്ദിരം സ്വയം പര്യാപ്ത ഇന്ത്യയുടെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്‌ക്കായി ഇന്ത്യക്കാര്‍ തന്നെ നിര്‍മ്മിക്കുന്നതാകും ഇത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ചരിത്രപരമാണെന്നും നാം ഇന്ത്യക്കാര്‍ ഒത്തൊരുമിച്ച്‌ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുമെന്നും മോദി പറഞ്ഞു. ഈ ചരിത്ര നിമിഷം 130 കോടി ജനങ്ങള്‍ക്കും അഭിമാനിക്കാവുന്നതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ആമത് വാര്‍ഷികത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പൂര്‍ത്തിയാകും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മത്തിന് ശേഷം ജനതയെ അഭിസംബോധന ചെയ്യുകയാരുന്നു മോദി.

2014-ല്‍ താന്‍ ആദ്യമായി ലോക്‌സഭാംഗമായി എത്തിയ അവസരം മറക്കാനാവില്ലെന്നും ജനാധിപത്യത്തിന്റെ ക്ഷേത്രത്തിനുമുന്നില്‍ അന്ന് താന്‍ നമസ്‌കരിച്ചുവെന്നും പ്രധാനമന്ത്രി അനുസ്‌മരിച്ചു. പഴയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യക്ക് പുതിയ ദിശാബോധം നല്‍കി. ആ മന്ദിരം ഇന്ത്യയുടെ ഇതുവരെയുള‌ള ആവശ്യങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിച്ചു. എന്നാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഈ നൂ‌റ്റാണ്ടിലെ ഇന്ത്യയുടെ അഭിലാഷങ്ങളെ പൂ‌ര്‍ത്തീകരിക്കാന്‍ ഉപയോഗിക്കും.

എം.പിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ പുതിയ പാര്‍ലമെന്റ് മന്ദിരം കൊണ്ട് സാധിക്കും. ഓരോ എം.പിമാര്‍ക്കും അവരുടേതായ ഇടം പുതിയ പാര്‍ലമെന്റില്‍ ലഭിക്കും.രാജ്യത്തെ ജനാധിപത്യം പരാജയപ്പെട്ടു എന്ന് കരുതുന്നവര്‍ക്ക് തെ‌റ്റിപ്പോയിരിക്കുന്നു. ഇവിടെ ജനപങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. ജനാധിപത്യം ഇന്ത്യയുടെ ജീവിതമൂല്യവും ജീവിത രീതിയും ആത്മാവുമാണ്. നൂ‌റ്റാണ്ടുകളുടെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണത്. ദേശീയ താല്‍പര്യമാകണം നമ്മെ നയിക്കേണ്ടതെന്നും രാജ്യത്തിനാകണം പ്രഥമ പരിഗണന കൊടുക്കേണ്ടതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

അതസമയം ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ല, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഹര്‍ദ്ദീപ് സിംഗ് പുരി എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിലവിലെ മന്ദിരത്തോട് ചേര്‍ന്നാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍ പണിയാനാണ് തീരുമാനം. എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസ് മുറികള്‍ സജമാക്കും. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനം.courtesy.. brave india