തൂത്ത് വാരി എൽഡിഎഫ് ;തകർന്നടിഞ്ഞ് കോൺഗ്രസ്;ശക്തിയാർജ്ജിച്ച് ബിജെപി: (Editorial from Chief Editor)
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തിളക്കമാർന്ന വിജയം ഉറപ്പിച്ചപ്പോൾ യു ഡി എഫിന് കുറെ വിജയം ഉണ്ടായെങ്കിലും പലയിടങ്ങളിലും . കോൺഗ്രസ്സിന്റെ അടിത്തറ പൂർണ്ണമായും തകർന്ന കാഴ്ച്ചക്കപ്പുറം ,യു ഡി എഫ് ഘടക കക്ഷിയായ മുസ്ലിം ലീഗിനും അടിയേറ്റതായി കാണാനാകും.ബിജെപി യ്ക്കാകട്ടെ പ്രതീക്ഷിച്ച നേട്ടം ചിലയിടങ്ങളിൽ കൈവിട്ടു പോയെങ്കിൽ കൂടി നിരവധി മേഖലകളിൽ പ്രത്യേകിച്ചും ഇടതു വലതു കോട്ടകളിൽ കടന്നു കയറി ആധിപത്യം ഉറപ്പിക്കാനായതും അനവധി പഞ്ചായത്തുകളിൽ പ്രധാന പ്രതിപക്ഷമായതും കഴിഞ്ഞ തവണത്തേക്കാൾ അധികം കേന്ദ്രങ്ങളിൽ ഭരണത്തിലെത്താനായതും നേട്ടം തന്നെയാണ്.പിന്നെ ഒരു കക്ഷിയുടെ വളർച്ചയാണോ, തകർച്ചയാണോ എന്നറിയേണ്ടത് അവരുടെ വോട്ടു നിലവാരം കൂടി നോക്കിയല്ലേ എന്ന് പറഞ്ഞാൽ അതൊരു തെറ്റാകില്ലല്ലോ?അങ്ങനെ വരുമ്പോൾ തിരഞ്ഞെടുപ്പിൽ തൂത്ത് വാരിയ ഇടതുമുന്നണിക്കാണ് നഷ്ടമെന്ന് പറയേണ്ടി വരും.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തിരുവനന്തപുരം കോർപറേഷൻ ബിജെപി നേടുമെന്ന് എതിർകക്ഷികൾ പോലും കരുതിയതാണ്.അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് അവിടെ ബിജെപി യുടെ പ്രവർത്തനങ്ങൾ നീങ്ങിയതെങ്കിലും ചില അടിയൊഴുക്കുകൾ അവിടെ നടന്നതായ ചില ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.അതുപ്പോലെ മറ്റു ചില ജില്ലകളിലുംസമാന അടിയൊഴുക്കുകൾ ഉണ്ടായിട്ടുള്ളതായും വിവരങ്ങൾ ലഭിക്കുന്നണ്ട്. അതിനുള്ള കാരണമെന്തെന്നാൽ ,തിരുവനന്തപുരം ബിജെപി യ്ക്ക് പോയാൽ അത് പലപ്രകാരത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഏത് അല്ലെങ്കിൽ ഏതൊക്കെ പാർട്ടികൾക്ക് ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ? അതുകൊണ്ട് എന്തുമാത്രം അടിയോഴുക്കുകൾ എവിടെയൊക്കെ സംഭവിച്ചിരിക്കാമെന്നത് ,വോട്ടു കണക്കുകൾ വരുന്നതോടെ വെളിവാകുമെന്നിരിക്കെ… നമുക്ക് അതുവരെ കാത്തരിക്കാം.
മറ്റൊന്ന് ,സമദൂരം പൊരുന്നയിരിക്കുന്ന ഇടമായിട്ടും, എൽ ഡിഫ് കോട്ടയായ പന്തളം നഗരസഭ 18 സീറ്റോടെ ബിജെപി പിടിച്ചത് 18 ആം പടിയുടെ ശക്തിയല്ലെങ്കിൽ മറ്റെന്താണ്.തൊട്ടടുത്ത മാവേലിക്കര നഗരസഭയിൽ മൂന്നു കൂട്ടർക്കും ഒൻപത് വീതവും കക്ഷി രഹിതന് ഒരു സീറ്റും ലഭിച്ചതിൽ ഭരണ സാധ്യത ബിജെപി യ്ക്കായിരിക്കുമെന്നാണ് സൂചന.
അങ്ങനെയെങ്കിൽ, നിസംശയം പറയാവുന്ന നേട്ടം ബിജെപി യുടേതാണ്.ഇരുമുന്നണികൾക്കും ,മാതവോട്ടുകൾ ഉപയോഗിച്ച് ബിജെപി യുടെ മുന്നേറ്റം കുറച്ചെന്ന് സ്വയം ആശ്വസിക്കാമെങ്കിലും ,ജനങ്ങൾ ബിജെപി യെ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു..ഇരുമുന്നണികൾക്കും ഉള്ളത്ര വർഗീയത ബിജെപി യ്ക്കില്ല എന്ന തിരിച്ചറിവിലാണ്, ജനങ്ങൾ ബിജെപി യെ കൈ പിടിച്ച് മുന്നോട്ടു നടത്താൻ തയാറായിരിക്കുന്നത്..ആ തെളിവാണ് തിരഞ്ഞെടുപ്പിൽ പ്രകടമായത് .നിർദോഷമായി പറഞ്ഞാൽ.. “താമര എല്ലായിടത്തും വിരിഞ്ഞു തുടങ്ങിയിരിക്കുന്നു.”