കേരളം;നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായിട്ടെന്ന് സൂചന …ചർച്ചകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ എത്തിയേക്കും :
തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ.ഏപ്രിൽ അവസാനവും മെയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് തീയതി അടക്കമുള്ള പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി ചർച്ച നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘം അടുത്തയാഴ്ച കേരളത്തിലെത്തും.