ഭാരതത്തിലെ ആദ്യത്തെ ഡ്രൈവര്‍ ഇല്ലാ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനത്തിന് തയ്യാർ: തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും:
ഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍ രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഡല്‍ഹി മെട്രോയുടെ ഭാഗമായി ജനക്പുരി വെസ്റ്റ് മുതല്‍ ബോട്ടാണിക്കല്‍ ഗാര്ഡന് വരെയുള്ള പാതയിലാണ് അത്യാധുനിക ഡ്രൈവര്‍ രഹിത ട്രെയിന്‍ സര്‍വീസ് നടത്തുക.37 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഡ്രൈവര്‍രഹിത ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചു.