കോവിഡ് വാക്സിൻ; രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ ഇന്നും നാളെയുമായി ഡ്രൈറൺ:
രാജ്യത്ത് കൊറോണാ വാക്സിനേഷന് മുന്നോടിയായുള്ള ഡ്രൈ റൺ അഥവാ മോക്ക് ഡ്രിൽ ഇന്നും നാളെയുമായി നടക്കുന്നു. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് മോക്ക് ഡ്രിൽ.ആന്ധ്ര,ഗുജറാത്ത്,അസം,പഞ്ചാബ് തുടങ്ങിയ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ടു വീതം ജില്ലകളിൽ നിന്നുള്ള അഞ്ച് വീതം ഇടങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക.ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ നടത്തുന്ന മോക്ക് ഡ്രില്ലിൽ ,വാക്സിൻ കുത്തിവെപ്പിലെ മാർഗ്ഗരേഖകളിലെ പോരായ്മകൾ ,വാക്സിൻ ശേഖരണം സ്റ്റോറേജ് സംവിധാനം വിതരണ ക്രമീകരണങ്ങൾ എന്നിവയുടെ ഫലപ്രാപ്തി മോക്ക് ഡ്രില്ലിലൂടെ കണ്ടെത്തി വേണ്ട തിരുത്തൽ നടപടികൾ കൊണ്ടുവരിക എന്നതാണ് മോക്ക് ഡ്രില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.