ന്യൂഡൽഹി: പ്രമുഖ കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപി യിൽ ചേർന്നു.കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിൽ നിന്നാണ് അദ്ദ്ദേഹം അംഗത്വം സ്വീകരിച്ചത്. രാഹുൽ ഗാന്ധിയുടെ വലം കൈയും കോൺഗ്രസ് വക്താവും എ ഐസിസി അംഗവുമായിരുന്ന വടക്കൻ പുൽവാമ ഭീകരാക്രമണത്തിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്.