കേരളത്തിൽ മാറ്റത്തിന്റെ കേളികൊട്ട് ഉയരുന്നു …ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയർ തിരുവനന്തപുരത്ത്:
മാറ്റം അനിവാര്യമാണ്. മാറ്റത്തിനായി നാം എപ്പോഴും ആഗ്രഹിക്കാറുമുണ്ട്. എന്നാലിതാ രാജ്യം ഒരിക്കൽകൂടി വലിയൊരു മാറ്റത്തിന്റെ ദിശാസൂചി പുറപ്പെടുവിച്ച കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരത്ത് ഇരുപത്തൊന്ന് കാരിയായ വിദ്യാർത്ഥിനി ആര്യ രാജേന്ദ്രൻ ചുമതലയേൽ ക്കാൻ പോകുന്നു എന്ന വാർത്തയാണ് കേരളത്തെ ശ്രെദ്ധാകേന്ദ്രമാക്കിയത്. നിശ്ചയമായും ഇതൊരു ചെറിയ കാര്യമല്ല ഭാവിചരിത്രത്തെ യൗവനഭരിതമാക്കാൻ പ്രാപ്തമായ രാഷ്ട്രീയ തീരുമാനമാണിത്. പക്വതയാർന്ന രാഷ്ട്ട്രീയം എന്നാൽ, പ്രായത്തിന്റെയും അനുഭവത്തിന്റെയും തഴക്കവും പഴക്കവും മാത്രമാണ് എന്ന പരമ്പരാഗത ധാരണയാണ് ഈ ധീരമായ രാഷ്ട്രീയ തീരുമാനത്തിലൂടെ തിരുത്തപ്പെടുന്നത്.
കൂടാതെ ഇത് പുതിയ തലമുറയുടെ കഴിവിലും സമൂഹത്തെ നയിക്കാനുള്ള പുതിയ പെൺകുട്ടികളുടെ ഇച്ഛാശക്തിയിലും വിശ്വാസ മർപ്പിക്കലാണ്. മാത്രവുമല്ല രാഷ്ട്രീയത്തെ യൗവനമുക്തമാക്കുന്നു എന്ന കാര്യം കൂടി നാം ഓർക്കേണ്ടതുണ്ട്. അതേസമയം, രാഷ്ട്രീയം അധികാരത്തിൽ എക്കാലത്തേക്കുമായി കടിച്ചു തൂങ്ങുന്നവർക്ക് മാത്രമുള്ളതല്ല മറിച്ച് അത് ഭാവി തലമുറയുടേതാണ് എന്നതിന്റെ പ്രഖ്യാപനം കൂടിയായി ഇതിനെ കാണാം. എന്ത് തന്നെയായാലും ഈ തിരഞ്ഞെടുപ്പിൽ യുവത്വത്തിന്റെ തുടിപ്പ് ഇത്തവണ എല്ലാ പാർട്ടിയിലും പതിവിലും കവിഞ്ഞ് പ്രകടമായിത്തന്നെ കാണാൻ സാധിച്ചു.കൂടാതെ ഈ തിരഞ്ഞെടുപ്പ് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി എന്ന് തന്നെ പറയാം….മാറ്റത്തിന്റെ കേളികൊട്ടാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.