എന്റെ അച്ഛനെയും അമ്മയെയും നിങ്ങൾ കൊന്നു;അവരെ അടക്കാനും സമ്മതിക്കില്ല നിങ്ങൾ: പോലീസിനോട് അലറി വിളിച്ച് കുഴിവെട്ടുന്ന മകൻ:
ഒരു നാടുമുഴുവൻ വിലപിക്കുകയാണ് …തേങ്ങുകയാണ്..ആര് ആരെ ആശ്വസിപ്പിക്കാനെന്നാണ് .അതെ ആ ദുഃഖം സ്വയം പെയ്തൊഴിയണം.ആ ദുഖമാണ് പോലീസിന് നേർക്കു കൈ ചൂണ്ടിയുള്ള ആ കുഞ്ഞു മകന്റെ വാക്കുകളിലൂടെ അമര്ഷമായി പുറത്തേയ്ക്ക് വന്നത്.അച്ഛൻ മരിച്ചു ..അല്ല കൊന്നു,പിറകെ അമ്മയും.
പറഞ്ഞു വരുന്നത് നെയ്യാറ്റിൻകര ,നെല്ലിമൂട് പോങ്ങിൽ കോളനിയിലെ രാജൻ (47 ),രാജന്റെ ഭാര്യ എന്നിവരുടെ തീകൊളുത്തി മരണമാണ്. തീകൊളുത്തി മരണമെന്നാണ് പോലീസ് ഭാഷ്യമെങ്കിലും തീ ആളിക്കത്തി അവർ മരിക്കാൻ ഇടയാക്കിയത് പോലീസിന്റെ സംശയാസ്പദമായ പ്രവൃത്തി മൂലമാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.ഇതുസംബന്ധിച്ചു സമൂഹ മാധ്യമങ്ങളിൽ വന്ന വൈറലായ ചില വീഡിയോ ചിത്രങ്ങളും ഇത് ശരിവയ്ക്കുന്നു.
അയൽവാസിയായ ഒരു സ്ത്രീ നൽകിയ പരാതിയിൽ ,കുടിയൊഴിപ്പിക്കാനെത്തിയ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനായി ഗൃഹനാഥനായ രാജൻ ,ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിക്കുകയും, തീ കൊളുത്താൻ ലൈറ്റർ കത്തിച്ച് നിൽക്കുകയുമായിരുന്നെന്നാണ് ലഭ്യമായ വിവരം. രാജനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമായിരിക്കാം പോലീസ് നടത്തിയതെങ്കിലും ,ലൈറ്ററിനെ തട്ടിവീശി മാറ്റാനുള്ള ശ്രമത്തിൽ തീ ആളിക്കത്തി രാജനും ഭാര്യക്കും തീപ്പൊള്ളലേൽക്കുകയുണ്ടായെന്നാണ് ബന്ധുക്കളക്കമുള്ളവർ ആരോപിക്കുന്നത്. 22 നായിരുന്നു സംഭവം.ഗുരുതരമായി പൊള്ളലേറ്റ രാജനെയും ഭാര്യയേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ രാജനും വൈകിട്ടോടെ രാജന്റെ ഭാര്യയും മരിച്ചു.
എന്നാൽ രാജനെ അടക്കാനായി കുഴിവെട്ടിക്കൊണ്ടിരുന്ന പ്രായമാകാത്ത മകനെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം വിഫലമായതും ,കുഞ്ഞായ മകന്റെ പ്രതികരണം ഇതിനിടയിൽ വൈറലാവുകയും ചെയ്തതോടെ പോലീസ് ഭാഷ്യം തെറ്റെന്ന് തെളിഞ്ഞിരിക്കുകയാണ്. കുട്ടി..പോലീസിനോട് കയർത്തതിങ്ങനെ..നിങ്ങൾ എന്റെ അച്ഛനെ കൊന്നു. ഇനി കുഴി വെട്ടി അടക്കാനും സമ്മതിക്കില്ലേയെന്ന എന്ന ചോദ്യവും ,ആ രംഗവുമാണ് സംശയങ്ങൾക്കിട നൽകുന്നത്.
പരാതി നൽകിയ സ്ത്രീയെ പിന്തുണക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ നടപടികളെന്നും ബന്ധുക്കളും നാട്ടുകാരും വീഡിയോ ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുമ്പോൾ കുറ്റക്കാർ ആരെന്ന് കണ്ടെത്തേണ്ടിരിക്കുന്നു. ഈ ആവശ്യമുന്നയിച്ഛ് മുഖ്യമന്ത്രിക്ക് കുട്ടികൾ പരാതി നൽകിയതായും സൂചനയുണ്ട്.അതെന്തായാലും രാജന്റെയും ഭാര്യയുടെയും മരണം നാടിന്റെ രോദനമായി മാറിയിരിക്കുന്നു.പോരെങ്കിൽ കോവിഡ് മാനദണ്ഡം നിലനിൽക്കെ വീടൊഴിപ്പിക്കലിന് എന്ത് ന്യായീകരണമാണ് പറയാനുണ്ടാവുക എന്നതും ചോദ്യചിഹ്നമാണ് ? കള്ളന്മാർക്കും, കള്ളന് കഞ്ഞിവെക്കുന്നവർക്കും അധികാരികൾ ഒത്താശ ചെയ്യുന്ന സമീപനം ഇല്ലാതായാലേ ഈ നാട് രക്ഷപ്പെടൂ എന്ന് പറയാൻ ഈ അവസരം ഞങ്ങൾ ഉപയോഗിക്കുന്നു .