കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി പത്തനംതിട്ടയിൽ ഡിജെ പാർട്ടിയുമായി ഡി വൈ എഫ് ഐ:
പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പത്തനംതിട്ടയിൽ നടുറോഡിൽ ഡി വൈ എഫ് ഐയുടെ ഡിജെ പാർട്ടി. പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് ഭരണം നേടിയതിന്റെ വിജയാഹ്ളാദ പ്രകടനമാണ് അതിരു വിട്ടത്. മുന്നോറോളം ഡി വൈ എഫ് ഐ പ്രവർത്തകരാണ് ഇതിൽ പങ്കെടുത്ത് മണിക്കൂറുകളോളം നീണ്ട ഗതാഗത തടസം സൃഷ്ട്ടിച്ചത്.
രാത്രി ഏഴ് മണിക്ക് ആരംഭിച്ച പരിപാടി ഒൻപത് മണി വരെ നീണ്ടു. രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോഴാണ് ഭരണകക്ഷിയുടെ യുവജന വിഭാഗത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റം.സംഭവത്തിൽ പൊലീസ് നടപടിയെടുക്കാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.photo courtesy..manorama