കാറ്റ് പോയ ബലൂണിന്റെ അവസ്ഥയിൽ മുഖ്യമന്ത്രിയുടെ കേരള യാത്ര;

കാറ്റ് പോയ ബലൂണിന്റെ അവസ്ഥയിൽ മുഖ്യമന്ത്രിയുടെ കേരള യാത്ര;

കാറ്റ് പോയ ബലൂണിന്റെ അവസ്ഥയിൽ മുഖ്യമന്ത്രിയുടെ കേരള യാത്ര;

തദ്ദേശ തിരഞ്ഞെടുപ്പിലെ അസാധാരണ വിജയത്തിൽ അമിതാവേശം ഉൾക്കൊണ്ട അഥവാ ഓവർ കോൺഫിഡൻസ് ഇടതുമുന്നണിയെ കൊണ്ടെത്തിച്ചത് മുഖ്യമന്ത്രിയുടെ കേരള യാത്രയിലാണ്..പാർട്ടിക്ക്, തിരഞ്ഞെടുപ്പ് വിജയം അതിന് വക നൽകുന്നുണ്ടെങ്കിലും താഴെക്കിടയിലുള്ള പാർട്ടി അണികളിൽ ഏറെയും അസ്വസ്ഥരാണ്. എന്നാൽ ഇത്രയും ഒക്കെ ആകാമെങ്കിൽ കേരളമാകെ ഒന്ന് തൂത്തു വാരാമെന്ന അമിത വിശ്വാസത്തിൽ കൈക്കൊണ്ട കേരളയാത്ര ഏതാണ്ട് 11 ജില്ലകൾ കടക്കുമ്പോൾ കാറ്റ് പോയ അവസ്ഥയിലെന്നാണ്റിപ്പോർട്ടുകൾ .വെളുക്കാൻ തേച്ചത് പാണ്ടായി എന്ന്പറയുന്ന പോലെ.

തുടക്കത്തിൽ തന്നെ കല്ലുകടിയുണ്ടായി. എൻ എസ് എസ് പ്രതിനിധികളാരും പങ്കെടുത്തില്ല.മുന്നോട്ടു പോകുംതോറും ക്രിസ്തീയ, മുസ്ലിം മത വിഭാഗങ്ങളിൽ നിന്നു തന്നെ അസ്വാരസ്യവും മുറുമുറുപ്പുമുണ്ടായത് ചർച്ചയായതാണ്. മുഖ്യമന്ത്രിയുടെ സ്വച്‌ഛാധിപത്യ നടപടികളുടെയും പ്രീണന നയത്തിന്റെയും ഭാഗമായി എല്ലാ ജാതി മതസ്ഥരെയും വേർതിരിച്ച് അതിൽ ഒരു വിഭാഗത്തെ കൂടെ നിർത്തി വോട്ടാക്കുന്ന സ്ഥിരം സമീപനം കേരളയാത്രയിൽ തിരിച്ചടി ഉണ്ടാക്കിയതായാണ് ലഭ്യമായ വിവരം. അതായത് മുട്ടനാടുകളെ തമ്മിലിടിപ്പിച്ച്‌ രക്തം കുടിക്കുന്ന ചെന്നായയുടെ രീതി.

അത് ഹിന്ദുവാകട്ടെ,മുസ്ലിമാകട്ടെ , ക്രിസ്ത്യാനിയാകട്ടെ സമീപനം ഒന്ന് തന്നെയാണ് …വരാൻ പോകുന്ന തിരഞ്ഞെടുപ്പ് എൽ ഡി എഫ് നെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ട സാധ്യതയാണുള്ളത്. പ്രതേകിച്ച് നിരവധി അനവധി അഴിമതികഥകളും കള്ളക്കടത്ത് കേസുകളും ,ചോദ്യം ചെയ്യലുമായി കുരുങ്ങി കിടക്കുമ്പോൾ …ദേ .. ഇപ്പോൾ സ്പീക്കർ വരെ ചോദ്യം ചെയ്യപ്പെടുമെന്നു തലങ്ങും വിലങ്ങും വാർത്തകൾ വരികയും ചെയ്യുന്നു. മൃതപരുവത്തിൽകിടക്കുന്ന യുഡിഎഫ് നെയും , പാളയത്തിൽ പട ഒഴിയാബാധയായിരിക്കുന്ന…ബിജെപി യെയും പിന്നിലാക്കാൻ മുഖ്യമന്ത്രി ഒരു മുഴം മുമ്പേ എറിഞ്ഞു വെന്നു മാത്രം.

അമിതാവേശത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവന്തപുരം മേയറായി 21 വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ നിയമനം. യുവത്വം ഭരണത്തിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. നല്ലതുമാണ്.ഏറ്റവും കുറഞ്ഞ പ്രായമെന്ന ഒരു പബ്ലിസിറ്റി തന്നെ ഉണ്ടായിരിക്കെ ഇവിടെ ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നത് ഭൂരിപക്ഷ സമുദായ വോട്ടാണ്. ചൈന ഇന്ത്യയെ ആക്രമിച്ചിട്ടും കമ്മ്യൂണിസ്റ് പാർട്ടികൾ പറഞ്ഞത് നേരെ മറിച്ചാണ്. ഇതുതന്നെയാണോ ഈ വിഷയത്തിൽ ആര്യ രാജേന്ദ്രനും പറയാനുള്ളതെന്ന് കൂടി അറിഞ്ഞാൽ കൊള്ളാം. എന്തെന്നാൽ പാർട്ടി പറയുന്നതേ കേൾക്കു എന്നാണ് മുമ്പൊരിക്കൽ അവർ മാധ്യമങ്ങളോട് പറഞ്ഞത്. അതിനർത്ഥം ..ചൈന ഇന്ത്യയെ ആക്രമിച്ചാലും ഇന്ത്യ അക്രമിച്ചെന്നേ മേയറും പറയൂ എന്നല്ലേ…?

വാൽക്കഷണം: രാജ്യത്തെ സൈനികരുടെയും ,ശാത്രജ്ഞരുടെയും കഴിവുകളെ സംശയദൃഷ്ടിയോടെ നോക്കുന്ന കോൺഗ്രസ് ,കമ്യൂണിസ്റ്റുകളെ വെറുതെയല്ല ജനങ്ങൾ ചവിട്ടി പുറത്താക്കുന്നതെന്ന് ഇവരറിയുന്നില്ലെന്നാണോ. ചിലമഹാന്മാർ കോവിഡ് വാക്സിനെതിരെയും ഇപ്പോൾ പ്രതികരണവുമായി ഇറങ്ങിയിട്ടുമുണ്ട്. ഈ കോപ്രായങ്ങളൊക്കെ ഇന്ത്യയിലല്ലാതെ ചൈനയിൽ നടത്താൻ പറ്റുമോ…?